
എളനാട് സ്വദേശി റഷ്യയിൽ മുങ്ങിമരിച്ചു
ചേലക്കര എളനാട് സ്വദേശിനിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ മുങ്ങി മരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രനാണ് (24) ആണ് മരിച്ചത്.. എം ബി ബി എസ് പഠനം പൂർത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്ര പോയതിനിടെ വെള്ളത്തിൽ വീണ് അപകടം ഉണ്ടായി എന്നാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാൽ കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അടുത്തമാസം കുടുംബം റഷ്യയിലേക്ക് പോയി മകളെയും കൂട്ടി മടങ്ങാനിരിക്കെയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരൻ വരുൺ.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/KjJmmqqvnBpBI7HEEp8U8j


