
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ. ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവും പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷകൾ അയ യ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admission.dtekerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി-പട്ടികവർഗക്കാരായ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വെബ്സൈറ്റിൽ നിന്നും 0471-2561313 എന്ന നമ്പറിൽ നിന്നും വിശദാംശങ്ങൾ ലഭിക്കും.