
കൂർക്കഞ്ചേരി ശ്രീ രാമാനന്ദസിദ്ധവൈദ്യാശ്രമത്തിൽ വെച്ച് ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മശ്രീ രാമാനന്ദസ്വാമികളുടെ 65-ാമത് സമാധിദിനാചരണം തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് രാജു ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന വിശേഷാൽ പൂജയും പ്രാർത്ഥനയും കൂർക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രം മേൽശാന്തി രമേഷ് ശാന്തികളുടെ കാർമികത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു.

ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഡോ.ശ്രീരാജ് ശ്രീനിവാസൻ, സിദ്ധാർത്ഥൻ മാസ്റ്റർ, കൊച്ചിൻ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് സത്യാനന്ദൻ, എസ്. എൻ.ബി.പി.യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി, സെക്രട്ടറി മുകുന്ദൻ, ഡയറക്ടർമാരായ കെ. ആർ. മോഹനൻ, പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, വഴക്കുംപാറ എസ്.എൻ.ജി.കോളേജ് മാനേജർ സി.എസ്.പത്മനാഭൻ, സഭാ ജില്ലാ സെക്രട്ടറി കെ. യു. വേണുഗോപാലൻ,ബാബു പള്ളിയാമാക്കൽ, ആനന്ദപ്രസാദ് തറയിൽ, എ. കെ. ജയരാജ്, കൂർക്കഞ്ചേരി ക്ഷേത്രം മാതൃസമിതി സെക്രട്ടറി അജിത സന്തോഷ്, എ. കെ. മോഹൻദാസ്, പി. വി. പ്രകാശൻ, ബിനോഷ് എന്നിവർ സ്വാമിയെ അനുസ്മരിച്ച് സംസാരിച്ചു. സഭാ ജില്ലാ ട്രഷറർ സദാനന്ദൻ ടി. എസ്. നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

