
ബിരിയാണി ചെമ്പ് ചലഞ്ച് സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ് .പ്രതീകാത്മകമായി ആഭരണങ്ങൾ അണിഞ്ഞുകൊണ്ട് ബിരിയാണി ചെമ്പും ചുമന്ന് പാട്ട കൊട്ടിയായിരിന്നു പ്രകടനം. തെക്കേ ഗോപുരനടയിൽ നിന്നും ആരംഭിച്ച പ്രകടനം കോർപ്പറേഷന്റെ മുൻപിൽ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. വിദേശത്തുനിന്നും സ്വർണ്ണവും കറൻസിയും ബിരിയാണി ചെമ്പിൽ പോലും കടത്തിക്കൊണ്ടുവന്ന പഠിച്ച കള്ളൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് പുറത്തു പോകണമെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു.

ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കള്ള തലവൻ ആയി മാറിയ പിണറായിയും കുടുംബവും കേരളക്കരയുടെ ശാപമാണ് എന്ന് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. കേരൾ കാ മുഖ്യമന്ത്രി ചോർ ഹോ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടായിരുന്നു മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തിയത്.

മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും മുൻ ഡിസിസി പ്രസിഡണ്ടുമായ എം പി വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കാളായ സി.ബി ഗീത , സുബൈദ് മുഹമ്മദ്, നിർമ്മല ടി. ലീല രാമകൃഷ്ണൻ, സ്വപ്ന രാമചന്ദ്രൻ, ജോയ്സി ജോസ്, സഫീന അസീസ്, പാറുക്കുട്ടി, നസീമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm



