
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജായ തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഓഫീസ് പരിസരത്തും മണ്ണുത്തി സെന്ററിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കോളേജിലെ മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എഡ്യുക്കേഷൻ സംഘടിപിച്ച ഫ്ലാഷ് മോബിൽ മൂപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

കോ-ഓർഡിനേറ്ററും ബിസിനസ്സ് ആന്റ് അഡ്മിനിസ്ടേഷൻ വിഭാഗം മേധാവിയുമായ രാഖില വി.ജി. പ്രോഗ്രാമിന് നേതൃത്വം നൽകി. ഹിന്ദി വിഭാഗം മേധാവി നിവ്യ. കെ.സ്. ട്രാവൽ ആന്റ് ടൂറിസം ഡിപ്പാർട്ട്മെന്റിലെ അസി.പ്രൊഫ. സുവിൻ ശങ്കർ തുടങ്ങി നിരവധി അധ്യാപകരും ഇതിന്റെ നടത്തിപ്പിനായി ഉണ്ടായിരുന്നു. നമുക്ക് ജീവവായുവായ ഓക്സിജൻ നൽകി അന്തരീക്ഷത്തെ മനുഷ്യരാശിക്കായി ഒരുക്കി നിർത്തുന്ന മരങ്ങൾ മുറിക്കരുതെന്ന സന്ദേശം നൽകിയാണ് ഫ്ലാഷ് മോബ് അവസാനിക്കുന്നത്.

“ഒരു ഭൂമി മാത്രം” എന്ന പരിസ്ഥിതി ദിന സന്ദേശ ബാനർ പ്രദർശിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേയും മണ്ണുത്തി സ്റ്റേഷനലേയും പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണവും പിന്തുണയും ഫ്ലാഷ് മോബിനുണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാ പകരേയും പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
