
2018-ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അടിയന്തരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നടപടിക്രമങ്ങളിലെ കാലതാമസമാണ് നഷ്ടപരിഹാരം വൈകാൻ കാരണം.ഇതിന് കാരണക്കാരായവർക്കെതിരേ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കളക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിശ്ചയിച്ച സഹായധനം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
