September 8, 2024

ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രയ/ബിപിഎൽ കുടുംബങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന യൂസർ ഫീ ഈടാക്കുന്നതിനെതിരെ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Share this News



ആശ്രയ/ബിപിഎൽ കുടുംബങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മസേന ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി.
സൂചന: സ ള (സാധാ) 1496/2020 തസ്വഭവ dated 12/08/2020
സൂചന പ്രകാരം ഹരിത കർമ്മ സേന പ്രവർത്തന മാർഗരേഖ അനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഉത്തരവിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആശ്രയ/ ബിപിഎൽ കുടുംബങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന ഫീസ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മസേനയ്ക്ക് നൽകണമെന്നാണ്.
ഒല്ലൂർ മണ്ഡലം പ്രസിഡൻറ് ജോൺസൺ ഐനിക്കൽ, വൈസ് പ്രസിഡൻറ് സ്റ്റെഫിൻ ജോർജ് , സെക്രട്ടറി സി ഡി തോമസ്, ട്രഷറർ ജെമിൻ അക്കര, ജോയ് പാലിശ്ശേരി (RTI wing) എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!