അകാലത്തിൽ പൊലിഞ്ഞു പോയ അതുല്യ പ്രതിഭ ആയിരുന്നു ടി എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗിരിജൻ പറഞ്ഞു. കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി തൃശൂർ 12-ാമത് ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ചു.നേതാക്കൾ ആയ സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, വാസു കാരാട്, കെ. എം. ജയന്തി,ബാബു ചേലക്കര, സി.എം.ബാലസുന്ദരൻ,
സുനിൽ കാളത്തോട്, കുമാരി കൃഷ്ണൻകുട്ടി, യൂ. എസ്. വിഷ്ണു, പി. എ. അരുൺ, പ്രസാദ് പാറക്കൽ,
കെ. എ. ജോർജ്, ശാലിനി സുകുമാരൻ, ആൽബിൻ പ്ലാക്കൽ, സാം തോംസൺ, സിബി വട്ലായി, സി. എം. കൃഷ്ണകുമാർ, കെ. കെ. സുകുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു.