കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023 – 24 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ കരിമീൻ വിത്ത് നിക്ഷേപം എന്ന പരിപാടിയുടെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് . പ്രസിഡന്റ് സാവത്രി സദാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ചെമ്പൂത്ര പുത്തൻകുളത്തിൽ കരിമീൻ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു , ഒല്ലൂക്കര ബ്ലോക്ക് പട്ടിക്കാട് ഡിവിഷൻ മെമ്പർ രമ്യ രാജേഷ് , വാർഡ് മെമ്പർമാരായ ജയകുമാർ ആദംകാവിൽ , അജിത മോഹൻദാസ് , ആരിഫ റാഫി , സ്വപ്ന രാധാകൃഷ്ണൻ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ: ജോയ്നി ജേക്കബ്ബ് , ഫിഷറീസ് ഉദ്യോഗസ്ഥർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പാണഞ്ചേരി പഞ്ചായത്തിലെ 0.38 ഹെക്ടർ വരുന്ന പൊതുകുളങ്ങളിലായി 2850 കരിമീൻ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.