ഒക്ടോബർ 30,31, നവംബർ 1 തീയതികളിൽ പട്ടിക്കാട് GLP, HSS സ്കൂളുകളിൽ നടക്കുന്ന തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു
വിദ്യാർത്ഥികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ലോകോത്തര നിലവാരത്തിൽ നമ്മുടെ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ശാസ്ത്രോത്സവത്തിന്റെ ലക്ഷ്യം. 5000 ത്തിൽ അധികം കുട്ടികളാണ് 3 ദിവസങ്ങളിൽ നടക്കുന്ന വിവിധ മേളകളിൽ മാറ്റുരയ്ക്കുന്നത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അധ്യക്ഷത വഹിച്ചു. പി.എം. ബാലകൃഷ്ണൻ (AEO തൃശൂർ ഈസ്റ്റ്) ആമുഖ പ്രഭാഷണം നടത്തി.
ശാസ്ത്രമേളയ്ക്ക് വേണ്ട ട്രോഫികൾ സമ്മാനിച്ച Jeevs കട ഉടമ പി വി രാജീവിനെയും മൂന്ന് ദിവസത്തിന് വേണ്ട അരി സ്പോൺസർ ചെയ്തപൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മകൂട്ട് അംഗങ്ങളെയും മറ്റ് ആവശ്യങ്ങൾക്കായി 10000 രൂപ സംഭാവന നൽകിയ കാറ്റാടി എന്ന പൂർവ വിദ്യാർത്ഥി സംഘടനയേയും ലോഗോ ഡിസൈൻ ചെയ്ത സുരേഷ് വടക്കാഞ്ചേരിയെ ആദരിച്ചു
നവംബർ 1 ബുധൻ ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം തൃശൂർ എം.പി. ടി.എൻ. പ്രതാപൻ ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പഞ്ചായത്തംഗം ബാബു തോമസ്, ഹെഡ്മിസ്ട്രസ് വി.കെ. ഷൈലജ, പ്രിൻസിപ്പൽ പി.എം. ഏലിയാസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പിഎസ് ഷിനി, സ്കൂൾ ഭാരവാഹികളായ ജയ്സൺ സാമുവേൽ, പി.പി സരുൺ, പി.വി സുദേവൻ, സുനിത അശ്വതി കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.