December 4, 2024

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023 – 24 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം എന്ന പരിപാടിയുടെ നടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കരിമീൻ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിർവഹിച്ചു

Share this News

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023 – 24 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം എന്ന പരിപാടിയുടെ നടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി 12-ാം വാർഡിലെ പുതുകുളത്തിൽ കരിമീൻ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ രജിത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അഭിലാഷ് , വാർഡ് മെമ്പർ എം.എസ് . അശോക് കുമാർ ,ഫിഷറീസ് പ്രമോട്ടർ പ്രദീപ് ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
നടത്തറ പഞ്ചായത്തിലെ 0.37 ഹെക്ടർ വരുന്ന പൊതുകുളങ്ങളിലായി 2770 കരിമീൻ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!