
മൊബൈൽ ഫോണുകളിൽ എമർജൻസി അലേർട്ട് എത്തും; ആശങ്ക വേണ്ട
നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലേർട്ട് എത്തിയാൽ ആശങ്കപ്പെടേണ്ട. പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലേർട്ട് എത്തുക. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


