January 30, 2026

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം
ഉറപ്പുവരുത്താൻ സ്കൂളിൽ
എംഎൽഎയുടെ സന്ദർശനം

Share this News

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം
ഉറപ്പുവരുത്താൻ സ്കൂളിൽ
എംഎൽഎയുടെ സന്ദർശനം

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി ആർ സി കോർഡിനേറ്റർ നന്ദകുമാർ എന്നിവർ ചേർന്നാണ് സ്കൂൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തിയത്.

ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, പുതിയ കെട്ടിടം, കുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ പരിശോധിച്ച് കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് സംഘം മടങ്ങിയത്.

പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും താൽക്കാലികമായി
പ്രവർത്തിക്കുന്ന ഭക്ഷണപുര കൂടുതൽ മെച്ചപ്പെടുത്തണമെന്നും എം എൽ എ നിർദ്ദേശിച്ചു. ശുചിത്വമുള്ള രുചികരമായ ഭക്ഷണമാണ് കുട്ടികൾക്ക് വിതരണം ചെയ്തതെന്നും എംഎൽഎ പറഞ്ഞു.

പ്രാദേശിക വാർത്ത whatsap ൽ ലഭിക്കുന്നതിന് Link Click ചെയ്യുക

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!