January 29, 2026

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീൺ കുമാർ അന്തരിച്ചു

Share this News


ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ.എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നായിരുന്നു അന്ത്യം.

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജിവി രാജ സ്പോർട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്) ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ : പാർവതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ) അശ്വതി ( പ്ലസ് ടു വിദ്യാർഥിനി).

സംസ്കാരം നാളെ മൂന്നുമണിക്ക് മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ. നാളെ രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട് ദേശാഭിമാനിയിലും 10 മുതൽ 11 വരെ ടൗൺഹാളിലും പൊതു ദർശനം നടക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!