January 30, 2026

കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

Share this News

ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള IND-KL-03-MM-5574 രജിസ്റ്റേഷനിലുള്ള അൽഫോൺസ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്.

അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് ഫോൺ മുഖാന്തിരം സഹായഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നിർദ്ദേശത്തെ തുടർന്ന് അഴീക്കോട് നിന്നും റെസ്ക്യൂ ബോട്ട് പുറപ്പെടുകയും ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചു.

മറൈൻ എൻ ഫേഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽ കുമാർ, വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ കെ ബി ഷിഹാബ്, കെ എം അൻസാർ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശ്ശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധ കുമാരി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!