
നിർമ്മാണത്തിൽ കോടികളുടെ അഴിമതി ഇ ഡി കണ്ടെത്തിയ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസ വളയൽ സമരം സംഘടിപ്പിച്ചു. തൃശ്ശൂർ എംപി ടി എൻ പ്രതാപൻ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പ്രതിഷേധത്തിൽ സംഘർഷം ഉണ്ടാവുകയും ടി എൻ പ്രതാപനനും ജോസ് വെള്ളൂരിനും അനിൽ അക്കരയ്ക്കും പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ കടത്തിവിടുകയും തടസ്സം ഉണ്ടാക്കാൻ വന്ന പോലീസുമായി സംഘർഷം ഉണ്ടാവുകയും ചെയ്തു. ഈ സമയം ടോൾ പ്ലാസ ഓഫീസിലേക്ക് പ്രവേശിച്ച് ജി ഐ പി എൽ ഉദ്യോഗസ്ഥരുമായി എംപിക്കും ഡിസിസി പ്രസിഡണ്ടിനും സംസാരിക്കണമെന്ന ആവശ്യം പോലീസ് നിരാഹരിച്ചതോടെ രൂക്ഷമായ സംഘർഷത്തിലേക്ക് സമരം വഴിമാറി. പോലീസും നേതാക്കളും തമ്മിൽ ഉന്തും തള്ളുമായി പരിക്കേറ്റ നേതാക്കളും പ്രവർത്തകരും ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് അക്രമം കാണിക്കുകയാണെന്നും തനിക്കും പരിക്കേറ്റത്തോടെ പോലീസുകാർക്ക് പരിക്കേറ്റന്ന് കാണിച്ച് കൗണ്ടർ കേസെടുക്കാനാണ് ശ്രമം എന്ന് ആരോപിച്ച എംപി വിഷയത്തിൽ ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇടപെടുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാടെടുത്തു. തുടർന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയും, ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയും സ്ഥലത്തെത്തി എംപിയെയും നേതാക്കളെയും കണ്ടു ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ എംപിയെയും പരുക്കായവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സമരത്തിൽ രമ്യ ഹരിദാസ് എംപി, അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്,സിസി
ശ്രീകുമാർ, ഷാജി കോടം കണ്ടത്, എം എസ് അനിൽകുമാർ, കെ വി ദാസൻ, കെ സി അഭിലാഷ്, ടി എം രാജീവ്, സജീവൻ കുരിയച്ചിറ, എം എൽ ബേബി, കെ എൻ വിജയകുമാർ, എം യു മുത്തു, ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

