പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിൽ ഗതാഗതനിയന്ത്രണം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ബസ് സ്റ്റോപ്പുകളിൽ സ്ഥാനം മാറ്റുന്നു നിലവിലുള്ള ബസ്റ്റോപ്പുകളുടെ സ്ഥാനം മാറ്റുന്നു .നിലവിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഏതാനും മീറ്റർ മാറിയാണ് പുതിയ ബസ് സ്റ്റോപ്പ്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് പാണഞ്ചേരി പഞ്ചായത്തും പീച്ചി പോലീസും തുടക്കം കുറിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്ക് വരുന്ന ബസുകൾക്കും പീച്ചിയിൽ നിന്ന് തിരികേ വരുന്ന ബസുകൾക്കും സ്വകാര്യ ആശുപത്രിക്ക് സമീപത്താണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.ഇതേ ബസ്സുകൾ പട്ടിക്കാട് ബസ്സ് സ്റ്റാൻ്റിൽ പോയി തിരിച്ച് തൃശ്ശൂരിലേക്ക് പോകുമ്പോൾ ദേശീയപാതയോരത്താണ് ബസ് സ്റ്റോപ്പ് . ബസുകൾ നിർത്തുമ്പോൾ വൻ ഗതാഗതക്കുരുക്ക് പതിവാണ്. ഇതേത്തുടർന്നുണ്ടായ പരാതിയിലാണ് പഞ്ചായത്തിൻ്റെയും പോലീസിൻ്റയും നടപടി.
