
പാലിയേക്കര ടോൾ പ്ലാസയിൽ നടക്കുന്ന കൊള്ള ആരോപിച്ച് സമാധാനപരമായി സമരം നയിച്ച ടി എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അകാരണമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് മണ്ണുത്തി മഹാത്മാ സ്ക്വയറിൽ നടത്തിയ പ്രതിഷേധയോഗത്തിൽ
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. സുധിഷ് തട്ടിൽ ,ഭാസ്കരൻ.കെ.മാധവൻ ,എ ൻ. എസ്സ് .നൗഷാദ് , സി.എ.ജോസ്, ആർ.എ. ബാവ ,പി .വി.ഹരിദാസ് ,സഫിയ ജമാൽ ,ഫിലോമിന ജോസ് ,ടി.ജെ.ഫ്രാൻസീസ് ,കാസിം കെ.കെ. ,സതീശൻ എ.എം. ,മജീദ് കെ.എച്ച് ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


