
വൈസ് മെൻ ഇൻറർനാഷണൽ തൃശൂർ ഡിസ്ട്രിക്ടിന്റെ രണ്ടാമത്തെ കോൺഫറൻസും പുതിയ ഡിസ്ട്രിക്ട് ഗവർണറുടെ സ്ഥാനാരോഹണവും പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് നടന്നു.
വൈസ്മെൻ തൃശ്ശൂർ ഡിസ്ട്രിക്ടിലെ ഇരുപതോളം ക്ലബ്ബുകളിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ
ഇൻറർനാഷണൽ ട്രഷറർ വൈസ് മെൻ
ടി എം ജോസ് ഉദ്ഘാടനം നിർവഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ അനിതാ ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ
22 – 23 വർഷത്തിലെ വെസ്റ്റ് ഇന്ത്യാ റീജിയൻ ഡയറക്ടർ വൈസ് മെൻ പി.ഐ അനിൽ,തൃശൂർ ഡിസ്ട്രിക്ടിന്റെ 2022 – 2023 വർഷത്തെ ഡിസ്ട്രിക് ഗവർണറായി പീച്ചി ക്ലബിലെ വൈസ് മെൻ എ. അരവിന്ദാക്ഷ്നെ സ്ഥാനാരോഹണം നടത്തി..
ഡിസ്ട്രിക്ടിന്റെ ഈ വർഷത്തെ പ്രൊജക്ടായ ഹോം ഫോർ ഹൊം ലെസ്സിന്റെ ഉദ്ഘാടനം എൽ. ആർ. ഡി വൈസ് മെൻ ഫ്രാൻസിസ് നിർവഹിച്ചു.
സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനും, ഹീൽ ദ വേൾഡ് പ്രൊജക്ടിന്റെ ഉദ്ഘാടനം ആർട്ട് ഓഫ് ലിവിംഗ് ഇന്റെർ നാഷണൽ ട്രെയിനർ ബാലകൃഷ്ണനും (ബാലു മാഷ്) നിർവഹിച്ചു. ഡിസ്ട്രിക്ട്
സെക്രട്ടറിയായി വെള്ളാനി ക്ലബിലെ വൈസ് മെൻ ബെന്നി വടക്കൻ , ട്രഷറർ – വൈസ് മെൻ വിനോദ് എം.സി. , ബുള്ളറ്റിൻ എഡിറ്റർ- വൈസ് മെൻ എബിൻസ്, കോഓർഡിനേറ്റർ – വൈസ് മെൻ മനോജ് , വൈസ് മെൻ സെബാൻ, വെബ് മാസ്റ്റർ ആയി വൈസ് മെൻ ജോബി പറപ്പുള്ളി എന്നിവർ സ്ഥാനമേറ്റെടുത്തു..
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
