January 31, 2026

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സന്ദര്‍ശിച്ചു

Share this News


കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയായ സീനിയര്‍ ഗ്രൗണ്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷണ തേജ സന്ദര്‍ശിച്ചു. കായികോത്സവം സംഘാടനത്തിലും പ്രകടനത്തിലും മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. എ സി മൊയ്തീന്‍ എംഎല്‍എയുടെ മികവാര്‍ന്ന നേതൃത്വപാടവവും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണവും മേളയില്‍ കാണാന്‍ കഴിഞ്ഞതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കായിക മേളയിലെ വിവിധ പവലിയനുകളും ഭക്ഷണ പന്തലും കലക്ടര്‍ സന്ദര്‍ശിച്ചു. പ്രിയപ്പെട്ട കലക്ടര്‍ മാമനെ നേരില്‍ കണ്ട സന്തോഷത്തില്‍ കുട്ടികളും സെല്‍ഫിക്കും ഫോട്ടോയ്ക്കുമായി ഓടിയെത്തി. ഗ്യാലറിയിലിരുന്ന് കായിക താരങ്ങളുടെ പ്രകടനങ്ങളും ജില്ലാ കലക്ടര്‍ നോക്കിക്കണ്ടു.

സീനിയര്‍ ബോയ്സ് ഹൈജംപില്‍ വിജയികളായ കായിക താരങ്ങള്‍ക്കുള്ള മെഡലുകള്‍ കലക്ടര്‍ വിതരണം ചെയ്തു. സ്വര്‍ണ്ണ മെഡല്‍ നേടിയ മലപ്പുറം ജില്ലയിലെ മുഹമ്മദ് മുഹസിന്‍, വെള്ളി നേടിയ തിരുവനന്തപുരം ജില്ലയിലെ ആര്‍ അശ്വിന്‍ കൃഷ്ണ, വെങ്കലം കരസ്ഥമാക്കിയ തൃശ്ശൂര്‍ ജില്ലയിലെ എസ് എസ് മനു എന്നിവര്‍ക്കാണ് ജില്ലാ കലക്ടര്‍ മെഡലുകല്‍ വിതരണം ചെയ്തത്.

എസി മൊയ്തീന്‍ എംഎല്‍എ, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം കെ ഷൈന്‍ മോന്‍, സ്പോട്സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കര്‍, ഫുട്ബോള്‍ താരം ജോ പോള്‍ അഞ്ചേരി, സന്തോഷ് ട്രോഫി മുന്‍ കേരള കോച്ച് എം പീതാംബരന്‍, ജില്ലാ സ്പോട്സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!