January 31, 2026

കായിക മാമാങ്കത്തിന് നാളെ (ഒക്ടോബര്‍ 20 ന്) കൊടിയിറക്കം

Share this News


കൗമാര കുതിപ്പും കരുത്തും തെളിയിച്ച 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തിന് ഇന്ന് (ഒക്ടോബര്‍ 20ന്) കൊടിയിറക്കം. സമാപന സമ്മേളനം വൈകീട്ട് 4 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയാകും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. എ സി മൊയ്തീന്‍ എംഎല്‍എ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നന്ദിയും പറയും.

എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, എംഎല്‍എമാരായ സി സി മുകുന്ദന്‍, പി ബാലചന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, വി ആര്‍ സുനില്‍കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!