
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിലങ്ങന്നൂർ സെന്റ് ആന്റൺ വ്യദ്യാപീഠം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജെന്നി ജെയിംസ് ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥിയായി എത്തിയ Dr. P sujanapal ( Head of silvi culture department. KFRI ) പരിസ്ഥിതി ദിന സന്ദേശം നൽകി. Rev sr. Priya (Our Local Manager ) വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. KFRI പ്രതിനിധി രാജി എം കെ പരിസ്ഥിതിദിന ആശംസകൾ അർപ്പിച്ച് സംസാരിച്ചു. Dr. P sujanapal വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു . വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മി നന്ദി പറഞ്ഞു. അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
