January 30, 2026

അക്ഷരായനം വായനക്കാരുടെ ഒത്തുച്ചേരൽ നടത്തി

Share this News

അക്ഷരായനത്തിൻ്റെ നേതൃത്വത്തിൽ തൃശൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജയൻ അവണൂർ, സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിജു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ Prof. M. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഇ. നാരായണി ടീച്ചർ, പി.കെ.ജയപ്രകാശ്, മായാവിനോദ്, ധന്യ സി.ജി., ടി.കെ.സരോജിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമീണ ഗ്രന്ഥശാലകളിൽ നിന്നായി ലൈബ്രേറിയൻമാരും മികച്ച വായനക്കാരുമടക്കം 40 പേരിൽ അധികം അംഗങ്ങൾ പങ്കെടുത്തു

പൂങ്കുന്നം ജ്‌ഞാനോദയം ഗ്രന്ഥശാലയിലെ പുസ്തക പെരുമയെ കുറിച്ചും ലൈബ്രേറിയൻ ബിജു ഫ്രാൻസിസിന്റെ പുസ്തകങ്ങളോടുള്ള താത്പര്യവും ഗ്രന്ഥശാല നടത്തി കൊണ്ടുപോകുന്നതിന്റെ മികവും ലാളിത്യവും പി.കെ.ജയപ്രകാശ് ഊന്നി പറഞ്ഞു. ഹരിദാസ് മുഖ്യ പ്രഭാഷണത്തിൽ വായനയെക്കുറിച്ചും , വായനയെ പരിപോഷിപ്പിക്കേണ്ടതെങ്ങിനെയെന്നും അവതരിപ്പിച്ചു. വായനയ്ക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ളതാണ് ലൈബ്രറികൾ . ആവശ്യക്കാരന്റെ സൗകര്യാർത്‌ഥം ലൈബ്രറികൾ വീടുകളിലെത്തുന്നു. ഒരു കാലഘട്ടത്തിന്റെ നിലനില്ക്കുന്ന സംസ്ക്കാരം രൂപപ്പെടുന്നത് വായനയിലൂടെയാണ്. ഇനി വരാൻ പോകുന്ന ഡിജിറ്റലൈസേഷൻ എല്ലാ ലൈബ്രറികളേയും ബാധിക്കുമോ എന്നും ആശങ്കപ്പെട്ടു. E Audio ഓർമ്മപ്പെടുത്തി. വായനയെക്കുറിച്ച് സമയ പരിമിതകൾക്കിടയിലും ധാരാളം ആശയങ്ങൾ പങ്കു വെച്ചു. ഇങ്ങിനെയുള്ള ആശങ്കകൾക്കിടയിലും “അക്ഷരായനം ” വേറിട്ട കാഴ്ചയും നേട്ടങ്ങളുമാണ് ബെന്നി മാഷിന്റെ നേത്യത്വത്തിൽ സമൂഹത്തിന് നല്കുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.                          
    
ഡോ ബെന്നി ജേക്കബ് അക്ഷരായനം മാർഗരേഖയും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. ലൈബ്രറികളിലെ സർഗ്ഗാത്മകത , ലൈബ്രറികളിലെ പ്രതിമാസ വായന ചർച്ച,കഥാകൃത്തുക്കളെ പരിചയപ്പെടൽ, പങ്ക് വെയ്ക്കൽ എന്നിവ കൃത്യമായി ലൈബ്രറികളിൽ നടക്കണമെന്ന് അദ്‌ദേഹം ഓർമ്മപ്പെടുത്തി. സമൂഹത്തിലെ ഓരോ വിശിഷ്ട വ്യക്തികൾക്കു പിന്നിലും നോക്കിയാൽ ഒരു ലൈബ്രറിയോ , ലൈബ്രേറിയനോ ഉണ്ടാകും . അതുകൊണ്ട് എല്ലാ ലൈബ്രറികളിലും വിദ്യാലയങ്ങളിലും ലൈബ്രേറിയൻമാർ ഉണ്ടാകണം.                

അക്ഷരായനം പ്രവർത്തകരുടെ വായനയുടെ വഴിയിലൂടെ അവർ കടന്നുവന്ന ഘട്ടങ്ങൾ പങ്കുവെച്ചു. സരോജിനി ടീച്ചർ, മായ ടീച്ചർ, ധന്യ സി   ജി, ട്രീസ എന്നിവർ പങ്കെടുത്തു.  രമ ടീച്ചർ നന്ദി പറഞ്ഞു.  ബിജു ഫ്രാൻസീസ് ചെയർമാനായും, ജയൻ അവണൂർ കൺവീനറുമായി 13 അംഗ നിർവ്വഹണ സമിതി രൂപീകരിച്ചു. അവരുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചു.കൂടാതെ അക്ഷരായനം ആറാമത് വായനോത്സവം വിജയമാക്കുവാൻ എല്ലാവരുടെ പിന്തുണ ഉറപ്പാക്കുവാനും തീരുമാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!