January 30, 2026

പരിസ്ഥിതി ദിനത്തിൽ കടലോരം ശുചീകരിച്ച് കോസ്റ്റൽ പോലീസ്

Share this News

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അഴീക്കോട്‌ തീരദേശ പൊലീസും  ഫ്രണ്ട്സ് അഴീക്കോടും സംയുക്തമായി മുനക്കൽ ബീച്ച് വൃത്തിയാക്കി. ബീച്ചിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സി ബിനു, എസ്.ഐമാരായ ഷോബി വർഗീസ്, ശിവൻ, ജലീൽ, എ.എസ്.ഐ വിനോദ്, ഷൈബു, സുധീഷ് ബാബു, റെനി, സിയാദ്, ഗോബേഷ്, സനീഷ്, ഷെഫീഖ്, ബോട്ട് സ്റ്റാഫ്, ഹാരിസ്, ജവാബ്, വിപിൻ, ജോൺസൺ, ഫ്രണ്ട് ഗ്രുപ്പ് അംഗങ്ങൾ ബാബു, സജീവൻ, രഘു, അബ്ദുള്ള, നസീർ, നിസാർ, മുംതാസ്, സഫിയ, താഹിറ, റിൻസി, വാർഡ് മെമ്പർ സുമിത ഷാജി എന്നിവരും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!