
വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
കേരള സർക്കാർ ഹരിത കേരളം മിഷന്റെ “ഹരിത ക്യാമ്പസ് A Grade ” എന്ന സർട്ടിഫിക്കേഷൻ ലഭിച്ച കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വഴുക്കുമ്പാറ ജൂൺ 5ാം തിയ്യതി അന്താരാഷ്ട്ര പരിസ്ഥിതി ദിനമായി ആചരിച്ചു.

അതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റേയും ഭാരത സർക്കാരിന്റെ മഹാത്മാ ഗാന്ധി നാഷണൽ കൌൺസിൽ ഫോർ റൂറൽ എഡ്യൂക്കേഷന്റേയും സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ “പച്ചത്തുരുത്ത് ” വച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് നടന്നു. ജൈവ വേലി കെട്ടി ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാണ് “പച്ചത്തുരുത്ത് ” ഉണ്ടാക്കുന്നത്. ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നടത്തിയത് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.പി. രവീന്ദ്രൻ ആണ്. തുടർന്നു നടന്ന ചടങ്ങിൽ അദ്ദേഹം ഉദ്ഘാടനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ കോളേജ് പ്രിൻസിപ്പാൾ ഡോ. എ.സുരേന്ദ്രന് കൈമാറി. ഇന്നത്തെ ലോകത്തിലെ മാനവരാശിയുടെ നിലനിൽപ്പ് വൃക്ഷങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ശ്രീ. പി.പി. രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, ചുവന്നമണ്ണ് വാർഡ് മെമ്പർ ശ്രീ. ബിജോയ് ജോസ് , തൊഴിലുറപ്പ് പദ്ധതി കോ -ഓർഡിനേറ്റർ ബിനോയ് , കോളേജ് മാനേജർ രാധാകൃഷ്ണൻ സി., പി.ആർ. ഓ. പ്രസാദ് കെ.വി. ട്രസ്റ്റി സന്തോഷ്, തുടങ്ങിയവർ ആംശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പാൾ നീതു . കെ.ആർ. സ്വാഗതവും ബിസിനസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവിയും എം. ജി.എൻ.സി. ആർ. സി . കോ – ഓർഡിനേറ്ററുമായ രാഖില വി.ജി. നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഫലക്ഷത്തൈ നട്ടു കൊണ്ട് “പച്ചത്തുരുത്തിൽ” പങ്കാളികളായി. തുടർന്ന് ചുവന്നമണ്ണ് വാർഡിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസ് ശുചീകരിച്ചു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
