തൃശൂർ ജില്ലയിൽ ഇന്ന് (7/9/2021) 166 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 92000 ൽപ്പരം ഡോസുകൾ വിതരണം ചെയ്തു. രാത്രി വൈകിയും വാക്സിനേഷൻ തുടരുകയാണ്. ഇതുവരെ ജില്ലയിൽ ആകെ 2850651 ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. തൃശൂർ ജനറൽ ആശുപത്രിയിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക വാക്സിനേഷൻ സെഷൻ നടക്കുന്നു. ജില്ലയിൽ 18 വയസ്സിനുമുകളിലുള്ള 27 ലക്ഷത്തോളം ജനങ്ങളിൽ എത്രയും വേഗം കോവിഡ് – 19 വാക്സിൻ ആദ്യഡോസ് നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള തീവ്രയത്നത്തിൻ്റെ ഫലമായി നിലവിൽ 21 ലക്ഷത്തോളം പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു.