January 27, 2026
Thrissur Updation

ഒക്ടോബര്‍ നാലുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി.

Share this News

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. അധ്യാപകര്‍ ഈ ആഴ്ച തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വാക്‌സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്

error: Content is protected !!