
കത്തോലിക്കാ കോൺഗ്രസ്സ് പട്ടിക്കാട് ഫൊറോന സംഗമം ഫൊറോന വികാരി ഫാ.ജിജോ വള്ളൂപ്പാറ ഉദ്ഘാടനം ചെയ്തു.
കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം; കത്തോലിക്ക കോൺഗ്രസ്സ്
ക്രിസ്ത്യൻ ന്യൂന പക്ഷ വിഭാഗത്തിന്റെ പി ന്നോക്കാവസ്ഥയ്ക്ക പരിഹാരം കാണാൻ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് പട്ടിക്കാട് ഫൊറോന യോഗം ആവശ്യപ്പെട്ടു
പട്ടിക്കാട് ഫൊറോനയിലുള്ള കത്തോലിക്കാ കോൺഗ്രസ്സ് യുണിറ്റുകളിലെ അംഗങ്ങളുടെ കുടുംബ സംഗമം സെന്റ് അൽഫോൺസ സ്കൂളിൽ വെച്ച് നടത്തി. ഫൊറോന വികാരി ഫാ.ജിജോ വള്ളൂപ്പാറ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സി.ഡി റോയി അധ്യക്ഷത വഹിച്ചു. ” സംഘടന പ്രവർത്തനം വിശ്വാസ കുടുംബ തലങ്ങളെ ശക്തിപ്പെടുത്തും ” എന്ന വിഷയത്തിൽ സെന്റ് തോമസ് കോളേജ് അസി. പ്രഫസർ ഡോ. വിജു എം.ജെ ക്ലാസെടുത്തു. അതിരുപത പ്രസിഡന്റ് ജോഷി വടക്കൻ ,ഡോളേഴസ് ഫൊറോന പ്രസിഡന്റ് ഷാനു , ലൂർദ്ദ് ഫൊറോന പ്രസിഡണ്ട് ഷാജൻ വി.ഡി , ഫൊറോന ജന.സെക്രട്ടറി രാജൻ ജോസഫ്, ട്രഷറർ ലൂയിസ് വെള്ളക്കാരിത്തടം , എബിൻ ഗോപുരം എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ്സിലെ മുതിർന്ന അംഗമായ ലീലാമ്മ ടീച്ചർ, സന്യസ്തരുടെ പിതാവ് ആയ വർഗീസ് വട്ടേം കാട്ടിൽ, കൂടുതൽ മക്കളുള്ള കത്തോലിക്ക കോൺഗ്രസ്സ് അംഗങ്ങളായ ജോബി ഐനിക്കൽ, സജി വർഗീസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


