January 29, 2026

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പ്രായം കൂടിയ സമ്മതിദായകരെ തൃശ്ശൂർ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ആദരിച്ചു

Share this News
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പ്രായം കൂടിയ സമ്മതിദായകരെ തൃശ്ശൂർ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ 109 വയസ്സ് പ്രായമുള്ള പുത്തൂര്‍ പഞ്ചായത്തിലെ ചെറുക്കുന്നില്‍ താമസിക്കുന്ന വട്ടുകുളം വീട്ടില്‍ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ 168-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് ജാനകി അമ്മ. ജില്ലാ കളക്ടര്‍ വീട്ടില്‍ എത്തിയാണ് ജാനകി അമ്മയെ ആദരിച്ചത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം സി ജ്യോതി, തൃശ്ശൂര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ജയശ്രീ, അസി. ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം എഫ് ഗീവര്‍, താലൂക്ക്, ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നൂറുവയസ്സിന് മുകളില്‍ പ്രായമുള്ള (സെന്റിനേറിയന്‍ വോട്ടേഴ്സ്) വോട്ടര്‍മാരെ ആദരിക്കല്‍ ചടങ്ങും നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!