
കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ പരിപാടിയായ ‘തിരികെ സ്കൂളിലേക്ക് ‘ പാണഞ്ചേരി പഞ്ചായത്തിലെ പ്രവേശനോത്സവം പട്ടിക്കാട് ഗവ.എൽ.പി സ്കൂളിൽ നടത്തി.

25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടന സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയൽക്കൂട്ട ശാക്തീകരണ പരിപാടിയാണ് തിരികെ സ്കൂൾ എന്ന ക്യാമ്പയിൻ.

2023 ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ യുള്ള ദിവസങ്ങളിൽ സ്കൂളുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് രാവിലെ 9ന് ആരംഭിച്ച വൈകുന്നേരം 4 30ന് അവസാനിപ്പിക്കുന്ന പഠനപ്രക്രിയയാണ് വിഭാവനം ചെയ്യുന്നത്.

ഓരോ സിഡിയസിലെയും 12 മുതൽ 15 വരെ ആർപി മാരെ കണ്ടെത്തിയവർക്ക് പരിശീലനം നൽകി കൊണ്ടാണ് അഞ്ചു വിഷയങ്ങൾ അടിസ്ഥാനമായ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് തിരികെ സ്കൂളിൽ ക്യാമ്പയിൻ അതാത് സ്ഥലങ്ങളിൽ വിജയകരമായി നടത്തുന്നതിന് ആവശ്യമായ പിന്തുണ സഹായങ്ങൾ സിഡിഎസിന് ലഭ്യമാക്കുന്നതിനും മുഴുവൻ അയൽക്കൂട്ടം അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതും ആണ് .

ഒക്ടോബർ ഒന്നാം തീയതി ഗവണ്മെന്റ് L P സ്കൂളിൽ മുദ്രഗീതത്തിന് ശേഷം അസംബ്ലിയോട് കൂടി ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത കെ.വി.യുടെ അധ്യക്ഷതയിൽ കരിങ്കാലി ഫെയിം ശ്രീകുമാർ നന്ദികര ഫ്ലാഗ് ഓഫ് ചെയ്തു.


പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പരിപാടി 10 മണിക്ക് തന്നെ സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ആരിഫ റാഫി, ടി പദ്ധതിയുടെ ചെയർമാൻ കൂടിയായ ആനി ജോയ്, മെമ്പർ സെക്രട്ടറി രഞ്ജിനി,സി ഡി എസ്സ് അംഗങ്ങൾ, എ ഡി എസ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


