January 28, 2026

ബി.ജെ.പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്ന മദ്രാവാക്യം ഉയർത്തി രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയിലും കാൽനട ജാഥ നടത്തി

Share this News

സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റി കാൽനട ജാഥ നടത്തി ബിജെപി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്ന മദ്രാവാക്യം ഉയർത്തി രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ലോക്കൽ കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത് ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ജാഥാ ക്യാപ്റ്റനായും ലളിത കെ വി വൈസ് ക്യാപ്റ്റനായും ജിനേഷ് പീച്ചി ജാഥയുടെ ഡയറക്ടറായും നയിച്ച ജാഥ ചുവന്ന മണ്ണിൽ നിന്നും ആരംഭിച് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കണ്ണാറയിൽ സമാപിച്ചു .

ചുവന്നമണ്ണിൽ ജാതയുടെ ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് തോമസ് നിർവഹിച്ചു രാജ്യം അപകടകരമായ അവസ്ഥയിലൂടെ പോകുന്ന സാഹചര്യത്തിലാണ് നമ്മൾ ഒരു ഇലക്ഷനെ നേരിടാൻ പോകുന്നത് രാജ്യത്തെ വിഭജിച്ച് ഭരിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ബിജെപി ഗവൺമെന്റിനെ ഭരണത്തിൽ നിന്നും മാറ്റി നടത്താനുള്ള അവസരം ജനങ്ങൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഐ ഇത്തരത്തിൽ രാജ്യവ്യാപകമായി പ്രാദേശിക കാൽനട പ്രചരണ ജാഥകൾ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു .

കണ്ണാറയിൽ സമാപനം എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം നിർവഹിച്ചു സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി ഡി റെജി, കനിഷ്ക്കൻ, കെ എ അബൂബക്കർ, വി എ മൊയ്‌ദീൻ, ഷിജോൺ പട്ടിക്കാട്, വിനോദ്, പ്രദീപ് കുമാർ, വി ജെ ഫ്രാൻസീസ്, ജേകബ് മറ്റത്തിൽ, നിജു കണ്ണാറ, രാജേഷ് പി വി, ജയപ്രകാശ്, തുടങ്ങിയവരും മറ്റു ലോക്കൽ കമ്മറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറി മാർ, ബഹുജന സംഘടന ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!