January 28, 2026

തൃശ്ശൂർ ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്ന് നൽകി

Share this News
തൃശ്ശൂർ ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്ന് നൽകി

ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനസാഗരങ്ങളെ സാക്ഷിയാക്കി തുറന്ന് നൽകി. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദർ വിശിഷ്ടാതിഥിയായി.
ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!