പാടത്ത് മീൻപിടിക്കാൻ പോയയാൾ വെള്ളക്കുഴിയിൽ മുങ്ങി മരിച്ചു
തൃശ്ശൂർ : പേരാമംഗലം കൂട്ടുകാരോടൊത്ത് പാടത്തെ വെള്ളക്കെട്ടിൽ നിന്ന് മീൻപിടിക്കുവാനായി പോയയാൾ മുങ്ങി മരിച്ചു. പോന്നോർ പൂള വടി വീട്ടിൽ കുമാരൻ്റ മകൻ മണി കണ്ഠനാ (35) ണ് വെള്ളക്കുഴിയിൽ വീണ് മരണമടഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പാടത്ത് കരയ്ക്കിരുന്ന് മീൻപിടിച്ചിരുന്ന മൂന്നംഗ കൂട്ടുകാരിൽ നിന്ന് രണ്ട് പേർ തിരിച്ച് പോയി. കുറെ കഴിഞ്ഞിട്ടും മണികണ്ഠൻ തിരികെ വരാതായപ്പോൾ അന്വേഷിച്ച് ചെന്നപ്പോൾ കാണാതായതായി കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞ് വെള്ളത്തിൽ വീണ് കിടക്കുന്നതായി കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.കൂലി പണിക്കാരനാണ്.
ഭാര്യ: രാധിക
മകൻ:അഭിരാം
സംസ്ക്കാരം ചൊവ്വാഴ്ച
പ്രാദേശിക വാർത്തകൾ whatsapp ഗ്രൂപ്പിൽ click ചെയ്യും👇