ഭാസി ചികിത്സാ നിധിയിലേക്ക് കൈതാങ്ങായി KSEB മുതുവറ സെക്ഷൻ
KSEB മുതുവറയിലെ ഓവർസിയർ പ്രദീപ് കുമാറിന്റെ റിട്ടയർമെന്റ് ആഘോഷ പരിപാടികളെല്ലാം മാറ്റിവെച്ച് കൊണ്ട് മാതൃകാ പ്രവർത്തനം കാഴ്ച്ച വെച്ചിരിക്കുകയാണ് KSEB മുതുവറ സെക്ഷൻ . ഭാസി ചികിത്സാനിധിയിലേക്ക് 25000 രൂപ സംഭാവന നൽകി കൊണ്ടാണ് മാതൃകാ പ്രവർത്തനം നടത്തിയത് .
പഞ്ചായത്ത് മെമ്പർ ബിനിതയ്ക്ക് KSEB ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ പ്രവീൺ ക്യാഷ് കൈമാറി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി.എ മനോജ്, AXE ജിനു, AE ജോസ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് 25000 രൂപ നൽകിയത്. റിട്ടയർമെന്റ് ആഘോഷത്തിന് വെച്ച പണവും പാരിതോഷികവുമായി സഹപ്രവർത്തകർ നൽകിയതും ചേർത്താണ് ഇങ്ങനെ ഒരു നന്മ പ്രവർത്തനം മുതുവറ KSEB സെക്ഷനിലെ ഉദ്യോഗസ്ഥർ ചെയ്തത്.മുതുവറ അടാട്ട് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ കുരിയക്കോട്ട് കരുണാകരൻ ഭാസി തലച്ചോറിനെയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന മാരകമായ MND (Motor Nurd Diseaso അസുഖത്തെ തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് തളർന്നു കിടപ്പിലാണ് ചികിത്സാ ചിലവായി ഭീമമായ തുക ആവശ്യമുണ്ട് ഇങ്ങനെ ഒരു ആവശ്യത്തിന് തുക നൽകിയത് ഒരു മാതൃകാ പ്രവർത്തനം ആണ്