January 27, 2026

ഐഎസ്എൽ ടിക്കറ്റുകൾ ഉണ്ടായിട്ടും സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ കുട്ടികൾക്ക് ടിക്കറ്റുകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ ക്ലബ് ഡബ്ല്യു.

Share this News
ഐഎസ്എൽ ടിക്കറ്റുകൾ ഉണ്ടായിട്ടും സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ കുട്ടികൾക്ക് ടിക്കറ്റുകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ ക്ലബ് ഡബ്ല്യു.

ഐഎസ്എൽ ടിക്കറ്റുകൾ ഉണ്ടായിട്ടും സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ കുട്ടികൾക്ക് ടിക്കറ്റുകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ ക്ലബ് ഡബ്ല്യു. ഐഎസ്എൽ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ 899 രൂപ വിലയുള്ള ആറ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കാണാൻ പോയ തൃശൂർ മണ്ണുത്തി സ്വദേശികളായ ആരോൺ മേനാച്ചേരിക്കും, ഏയ്‌ഞ്ച്ലിറ്റോ.സി.രാജീവിനും സുഹൃത്തുകൾക്കും, കുടുംബങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ ക്ലബ് ഡബ്ല്യു മാനേജിങ്ങ് ഡയറക്ടർ അരവിന്ദ് ശങ്കർ അടുത്ത കളികൾ കാണുന്നതിനുള്ള ടിക്കറ്റുകൾ നൽകി.കുട്ടികൾക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കുന്ന വീഡിയോ അധികാരികൾക്ക് എത്തിച്ചും, തുടർ നടപടികളുമായി മുന്നോട്ട് പോകുന്ന ജെൻസൻ ജോസ് കാക്കശ്ശേരിയുടെ ശ്രമഫലമായാണ് ടിക്കറ്റുകൾ ലഭിച്ചത്. കൂടാതെ ഐ.എസ്.എൽ. മത്സരങ്ങൾ നടക്കുന്ന കൊച്ചി സ്റ്റേഡിയത്തിൽ ഇനി മുതൽ സീറ്റ് നമ്പർ സംവിധാനം ഇല്ലാതാകുകയും, ഗേറ്റ് നമ്പർ മാത്രമാക്കുകയും ചെയ്യുമെന്നും അധികാരികൾ അറിയിച്ചുവെന്നും ജെൻസൻ ജോസ് കാക്കശ്ശേരി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!