
ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ പോഷകമാസാചരണ സമാപനം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ പോഷകമാസാചരണ സമാപനം കുട്ടനെല്ലൂര്‍ ശ്രീ അച്ച്യുതമേനോന്‍ ഗവ. കോളേജില്‍ നടന്നു. പരിപാടി പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, കൗണ്‍സിലര്‍ ശ്യാമള മുരളീധരന്‍, കോളേജ് പ്രിസിപ്പാള്‍ ഡോ. പി എസ് മനോജ്കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര, ശിശു വികസന ഓഫീസര്‍ ശ്രീവിദ്യ എസ് മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രതി ആര്‍ മേനോന്‍ നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് അങ്കണവാടി കുട്ടികളുടെ ബേബി ഷോ, വിവിധ കലാപരിപാടികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


