
തെക്കുംകര ഗ്രാമപഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി – കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടന്നു. വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ നിലവില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. സൗജന്യമായി 45 കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ആകെ 3.84 വിസ്തീര്‍ണമുള്ള 45 കുളങ്ങളിലേക്കാണ് 27850 കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തത്.
പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീമതി നിഷ അനൂപ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ശ്രീമതി സുമ പിബി മത്സ്യകര്‍ഷകര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


