ദേശീയ പാത 544 പട്ടിക്കാട് നിന്നും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത് പാലത്തിന് മുകളിൽ വൃത്തിയാക്കുന്നതിനായി വെച്ചിരുന്ന ഡിവൈഡറിൽ തട്ടി വേഗത കുറഞ്ഞ കാറിൽ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
പുറകിൽ ഇടിച്ച കാറിലെ സ്ത്രീയ്ക്ക് പരിക്ക് പറ്റി ഉടൻ തന്നെ ഹൈവേ എമർജൻസി ടീം എത്തുകയും ആംബുലൻസിൽ ആശുപ്രതിയിലേക്ക് കൊണ്ടു പോയി.
പണികൾ നടത്തുന്നതിന്റെ 50 മീറ്റർ മുമ്പ് എങ്കിലും വേഗത കുറയ്ക്കണം എന്ന ബോർഡ് സ്ഥാപിക്കണമെന്നും ബാരിക്കെയ്ഡുകൾ വേണ്ടത്ര മനസ്സിലാക്കുന്ന തരത്തിൽ വെക്കാത്തതിനാൽ ആണ് അപകടം ഉണ്ടായതെന്ന് കാർ യാത്രികർ പറഞ്ഞു.