
സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയുടെ കാൽനട ജാഥക്ക് AIYF പാണഞ്ചേരി മേഖല കമ്മറ്റി ഐക്യദാർഡ്യദീപം തെളിയിച്ചു
സിപിഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം രാജ്യത്തുടനീളം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിജെപിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ ഭാഗമായി സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ജാഥ ക്യാപ്റ്റാനായും ലളിത കെ വി വൈസ് ക്യാപ്റ്റനായും ജിനേഷ് പീച്ചി ജാഥ ഡയറക്ടർ ആയും ഒക്ടോബർ 1ന് നടക്കുന്ന കാൽനട ജാഥക്ക് ഐക്യദാർഢ്യം നടത്തിയാണ് AIYF പരിപാടി സംഘടിപ്പിച്ചത്. AIYF സംസ്ഥാന കമ്മറ്റി അംഗം കനിഷ്ക്കൻ വല്ലൂർ ഉദ്ഘാടനം ചെയ്തു. AIYF മേഖല സെക്രട്ടറി നിജു അധ്യക്ഷനായിരുന്നു. സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, DR. പ്രദീപ് കുമാർ, രമ്യ രാജേഷ്, പ്രസാദ് പുളിക്കൻ, വിനേഷ്, അനിൽ തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


