കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.ബി ലിബീഷ്. ചുവന്നമണ്ണ് സ്വദേശി. ജയ്ഹിന്ദ് ടി.വി തൃശൂർ ബ്യൂറോ ചീഫാണ്.തൃശൂർ ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടിയ ശേഷം 2006 ൽ ജയ്ഹിന്ദ് ടി.വിയിൽ ചേർന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ ജയ് ഹിന്ദിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റാണ്. ശ്രദ്ധേയമായ നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്. ചുവന്ന മണ്ണ് കൈപ്പിള്ളി പുത്തൻപുരയിൽ പരേതനായ ബേബിയുടെയും ലീലയുടെയും മകനാണ്. തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിൽ നേഴ്സായ ദിവ്യയാണ് ഭാര്യ. ദിൽന, നേഹ എന്നിവർ മക്കളാണ്.