വെസ്റ്റ് നെയിൽ ഫീവർ ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ കാളക്കുന്നിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ വർക്കി മകൻ ജോബി (47) ആണ് ഇന്ന് രാവിലെ മരിച്ചത്. പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നെയ ഫീവർ രോഗം ആദ്യം സ്ഥിരീകരിച്ചത് ജോബിക്കാമായിരുന്നു.ഒരുമാസത്തോളമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കിടെ നടത്തിയ പരിശോധനകളിലാണ് രോഗം വെസ്റ്റ് നെയിൽ ഫീവർ ആണെന്ന് സ്ഥിരീകരിച്ചത്. ഭാര്യ: അനിത. മക്കൾ: അമൽ, അലീനാ.