
ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. M. K. പ്രതീപ്കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡൻ്റ് ഡോ. V. M. ഹാരിസ്, KFRI സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സജീവ് T.S, ഡോ. N. മോഹനൻ, ഡോ. ഇർഷാദ് എ, ഡോ.പ്രിയ പി, ഡോ. ലത K.G, ഡോ. ജോൺ K.J, ഡോ. റാസിം V.P, ഡോ. സുമി ചന്ദ്രൻ, ഡോ. ഫ്ലമി ജേക്കബ് എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പിൽ വ്യക്തിത്വ വികസന പരിശീലനം, സംഘടനാ പ്രവർത്തന പരിചയം, യോഗ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു. വടക്കൻ കേരളത്തിൽ ഉൾപെട്ട വിവിധ ജില്ലാ യൂണിറ്റുകളിൽനിന്നും ഇരുപത്തി അഞ്ചോളം അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻