അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും മണ്ണുത്തി ഇ കെ നായനാർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ 1200 പേർക്ക് ചികിത്സ നൽകി
ഇ കെ നായനാർ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് എം എം അവറാച്ചൻ അദ്ധ്യക്ഷനായി.
ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി 1200 പേർ ചികിത്സ തേടി. ശിശുരോഗ വിഭാഗം ( പീഡിയാട്രിക്സ് ) ,നേത്രരോഗ വിഭാഗം ( ഓപ്ത്താൾ മോളജി),ദന്തരോഗ വിഭാഗം ,ജനറൽ സർജറി ( ഹെർണിയ, വെരിക്കോസ് വെയിൻ, തൈയ്റോയ്ഡ് മുഴകൾ ),ജനറൽ വിഭാഗം (ജനറൽ മെഡിസിൻ) ഇ എൻ ടി, ശ്വാസകോശവിഭാഗം ( പൾമനോളജി), അൾട്രാസൗണ്ട് ആൻ്റ് ഓഡിയോ ഗ്രാം പരിശോധന തുടങ്ങിയ വിഭാഗങ്ങളിലായി 65 വിദഗ്ദ്ധ ഡോക്ടർമാരും 90 ഓളം മറ്റ് ആരോഗ്യ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു .മാടക്കത്തറ,പാണഞ്ചേരി ,നടത്തറ, ഒല്ലൂക്കര പ്രദേശങ്ങളിലെ 35 കേന്ദ്രങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തവരാണ് ക്യാമ്പിൽ എത്തി പരിശോധന നടത്തിയത്.
നേത്രരോഗ വിഭാഗത്തിലും ജനറൽ മെഡിസിൻ വിഭാഗത്തിലുമാണ് ഏറ്റവും കൂടുതൽ പേർ പരിശോധനക്കായി എത്തിയത്. 90 പേർക്ക് കണ്ണിൽ തിമിര ശസ്ത്രക്രിയയും 10 പേർക്ക് ബ്രസ്റ്റ് ഒപ്പറേഷനും ചെയ്യും. ദന്ത വിഭാഗത്തിൽ 30 പേരുടെ പല്ല് എടുക്കുകയും 50 പേരുടെ പല്ലിന്റെ പോടുകൾ അടക്കുന്ന ചികിത്സയും നടത്തിയിട്ടുണ്ട്. ഉദ്ഘാടന യോഗത്തിൽ ജനറൽ കൺവീനർ പി പി ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, ലാലീസ് കൺവെൻഷൻ സെന്റർ ഉടമ കെ പി ഔസേഫ്, അമൃത ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്ട്രേറ്റർ എം ഡി ജയൻ, എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻