January 27, 2026

തൃശ്ശൂർ പെരിഞ്ഞനത്ത് KSRTC ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു.

Share this News

ദേശീയപാത പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്. ആർ. ടി സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം സ്വദേശികളായ  പന്തലാംകുളം അഷ്റഫ്‌ (60), ഭാര്യ താഹിറ (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

error: Content is protected !!