
പീച്ചിഡാം റോഡിലെ KFRI യുടെ ഉടമസ്ഥതയിലുള്ള അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും, കൊമ്പുകളും മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ KFRI രജിസ്റ്റാർക്ക് പരാതി നൽകി.കണ്ണാറ കയറ്റം മുതൽ വിലങ്ങന്നൂർ ലത്തീൻ പള്ളി വരെയുളള 2 കിലോമീറ്റർ ചുറ്റളവിൽ റോഡിന്റെ ഇരുഭാഗങ്ങളും KFRI യുടെ പരിധിയിലാണുള്ളത്. ഈ പ്രദേശത്തു നിരവധി മരങ്ങളും , മരത്തിന്റെ ശിഖിരങ്ങളും കേട് വന്ന് നിൽക്കുന്നുണ്ട്. കാലവർഷം ആരംഭിക്കുന്നതിതിന് മുമ്പ് വഴിയാത്രക്കാരായിട്ടുളളവർക്ക് ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ കണ്ടെത്തി അപകട സാധ്യത ഒഴിവാക്കണമെന്നും പരാതിയിൽ ഷൈജു കുരിയൻ ആവശ്യപ്പെട്ടു . ഈ പരാതിക്ക് എത്രയും പെട്ടെന്ന് വേണ്ട പരിഹാരം കണ്ടെത്തുമെന്ന് റജിസ്റ്റാർ TV സജീവൻ ഉറപ്പ് നൽകി. ഷൈജു കുരിയനോടൊപ്പം അജോഷ് ഗർവ്വാസിസ് , അരുൺ രാംകൃഷ്ണ, അലേഷ് നെല്ലായി തുടങ്ങിയവരും ഉണ്ടായിരുന്നു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq


