
തൃശൂർ ജില്ല തല പ്രവേശനോൽസവം സംഘാടക സമിതി യോഗം 24/5/22 ന് ഗവൺമെന്റ് LP സ്കൂൾ പട്ടിക്കാട് വെച്ച് ചേർന്നു .
സിന്ധുഷ എസ്.എസ്
ജി എച്ച്എസ്എസ് പട്ടിക്കാട് പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞ യോഗത്തിൽ അധ്യക്ഷപ്രസംഗം സാവിത്രി സദാനന്ദൻ വൈസ് പ്രസിഡൻറ് (പാണഞ്ചേരി ഗ്രാമപഞ്ചായത്ത്) നിർവ്വഹിച്ചു പ്രവേശനോൽസവ സംഘാടക സമിതി രൂപീകരണ യോഗം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ നിർവ്വഹിച്ചു. പദ്ധതി വിശദീകരണം DDE TV മദനമോഹനൻ നിർവ്വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ഫ്രാൻസീന ഷാജു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,ഡോ.ബിനോയ് DPC, SSK തൃശൂർ, ഡോ ശ്രീജ ഡയറ്റ് പ്രിൻസിപ്പാൾ, മനോജ് കുമാർ DEO തൃശൂർ , എന്നിവർ സംസാരിച്ചു. ചർച്ച വേളയിൽ PC നിർമ്മല ദേവി HM GLPS പട്ടിക്കാട്, പ്രവേശനോൽസവ ദിന പരിപാടിയുടെ രൂപ രേഖയെ സംബന്ധിച്ച് വിശദീകരിച്ചു. വിവിധ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്ത ലിസ്റ്റ് AEO ശ്രീ ബാലകൃഷ്ണൻ അവതരിപ്പിച്ചു. നന്ദി അർപ്പിച്ചു കൊണ്ട് സോമൻ മാസ്റ്റർ GHSS പട്ടിക്കാട് നിർവ്വഹിച്ചു
പ്രാദേശികവാർത്തകൾക്ക് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq


