
നേപ്പാളിൽ വെച്ച് നടന്ന ഇൻഡോ- നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 60 Kg റെസിലിങിൽ ഗോൾഡ് മെഡൽ നേടി AKHIL.P. A THAILAND ഇൽ വച്ചു നടക്കുന്ന Asian games ന് അർഹത നേടി.
ഡൽഹിയിൽ വെച്ച് നടന്ന ഫെഡറേഷൻ നാഷണൽ ഗെയിംസിൽ റസ്ലിംഗിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാന താരമായിരിക്കുകയാണ് കണ്ണാറ വീണ്ടശ്ശേരി സ്വദേശി അഖിൽ അജി. സീനിയർ (60 കിലോഗ്രാം) വിഭാഗത്തിലാണ് അഖിൽ ഗോൾഡ് മെഡൽ നേടിയത്. ഡൽഹിയിൽ വെച്ചായിരുന്നു മത്സരം. നേപ്പാളിൽ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിൽ മത്സരിക്കും.
പീച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ പഠനകാലത്തും അഖിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. വഴുക്കുംപാറ എസ് എൻ ജി കോളേജിൽ നിന്നും ബിബിഎ പഠനത്തിനുശേഷം കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോൾ ജോലി രാജിവെച്ച് മുഴുവൻ സമയം പരിശീലനം നടത്തി വരികയാണ്. വീണ്ടശ്ശേരി പുത്തൻപുരയ്ക്കൽ അജിയുടെയും ഗ്രേസിയുടെയും മകനാണ് അഖിൽ. സഹോദരി അനു
പ്രാദേശിക വാർത്തകൾ whatsapp താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq


