January 27, 2026
Thrissur Updation

തൃശൂർ – ദളിത്‌ ഫ്രണ്ട് (എം ) ജില്ല നേതൃ യോഗം പാർട്ടി ജില്ല കമ്മിറ്റി ഓഫീസിൽ വച്ചു കൂടി

Share this News

ദളിത്‌ ഫ്രണ്ട് ജില്ല പ്രസിഡന്റ്‌.പി.ആർ. സുശീലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശി നെട്ടീശ്ശേരി സ്വാഗതം പറഞ്ഞു. D F (M) സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ പാർട്ടി സംസ്ഥാന നേതാവ് ടോമി കെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി സ്റ്റീയറിങ് കമ്മിറ്റി മെമ്പർ ബേബി മാത്യു കാവുങ്ങൽ, പാർട്ടി ജില്ല ജന.സെക്രടറി ബേബി നെല്ലിക്കുഴി, DF(M) സംസ്ഥാന സെക്രട്ടറി ബാബു മനക്കപറമ്പൻ, ജില്ല സെക്രട്ടറി T. K വർഗീസ് മാസ്റ്റർ, കർഷക കോൺഗ്രസ്‌ നേതാവ് ജോസ് മുതുകാട്ടിൽ തുടങ്ങിയ നേതാക്കൾ ആശംസകൾ അറിയിച്ചു.. ദളിത്‌ ഫ്രണ്ട് തൃശൂർ ജില്ല പ്രസിഡന്റ്‌ ആയി P.R. സുശീലൻ,ജനറൽ സെക്രട്ടറി ആയി സുരേഷ് കുന്നപ്പിള്ളി, ട്രഷറർ ആയി ഉണ്ണികൃഷ്ണൻ വി. ഐ. എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു
.വൈസ് പ്രസിഡണ്ട് മാരായി സുരേഷ് പി എം, ശിവദാസ് സി, സവിത മധു, സെക്രട്ടറിമാരായി പി ഡി ഷാജു, എ എം സുമേദ്,രജിത ശശി, സംസ്ഥാന കമ്മിറ്റിയിലേക്ക് മുരളി. വി സി, ശശി നെട്ടിശ്ശേരി, എ. എം.പ്രകാശൻ. കെ എ. രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.

Thrissur Updation

 

Thrissur Updation

error: Content is protected !!