ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസനെതിരായ വിജയം കൂടിയ അടയാളപ്പെടുത്തുന്നതാണ്. ഉണ്ണിക്കണ്ണന്റെ ഓർമകളാണ് ജന്മാഷ്ടമി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മയെ പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണ രൂപത്തിൽ അവതാരമെടുത്തത്. നിമിത്തമായത് സ്വന്തം മാതാവിനോട് കംസൻ ചെയ്ത ക്രൂരതകളാണ്. മഹാവിഷ്ണുവിൻറെ എട്ടാമത്തെ അവതാരമായി കൃഷ്ണൻ പിറവിയെടുത്തത് അഷ്ടമി ദിനത്തിലാണ്. കൃഷ്ണൻ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി). ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്. പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്.