
തൃശൂർ ജവഹർ ബാലഭവനിൽ പ്രതിഭാസംഗമം പരിപാടി അരങ്ങേറി. ലിംക്ക റാങ്ക് ഹോൾഡർ സൗരഭ്യ തിമോത്തി യോസിന്റെ ജീവവായുവിന്റെ താളനിബദ്ധമായ ചൂളമടി ഗാനമേള കലോപാസകരുടെയും കുട്ടികളുടെയും ആനന്ദത്തെ വാനോളമുയർത്തി. ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കുന്നതിനുള്ള യാത്രയിൽ സൗരഭ്യയുടെ 264 -)0 വേദി ആയിരുന്നു

ബാലഭവൻ. സഹോദരങ്ങളായ എൽദ, എൽഗ , എഡ്വിൻ എന്നിവർ ചേർന്ന് കഥാപ്രസംഗവും അവതരിപ്പിച്ചു. തൃശൂർ വിദ്യഭ്യാസ ഉപ.ഡയറക്ടർ മദനമോഹനൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ശ്രീ. ഇ. ഡി ഡേവിഡ് മുഖ്യാതിഥി ആയി എത്തി.

ക്യാമ്പ് കോഡിനേറ്റർ കോലഴി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി കൃഷ്ണൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. വാർഡ് കൗൺസിലർ റെജിജോയ് ആശംസയും പ്രിൻസിപ്പൽ ഇ നാരായണി നന്ദിയും പറഞ്ഞു
Thrissur updation പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P


